തൃശൂര്‍: മന്ത്രിക്ക് രണ്ടിടത്ത് രണ്ട് നിലപാട്. ആരോഗ്യസര്‍വകലാശാല ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വി.എസ്.സുനില്‍കുമാര്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി സംബന്ധിച്ച വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് പരാതിപ്പെട്ടു. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ പനിവാര്‍ത്തകള്‍ പെരുപ്പിച്ച് കാണിക്കുകയാണ്. വ്യാപകമായ തോതില്‍ പകര്‍ച്ചപ്പനി ബാധ ഇല്ല എന്നായിരുന്നു മന്ത്രിയുടെ നിലപാട്. ആശങ്കയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.
എന്നാല്‍ പണിമുടക്കുന്ന നേഴ്സുമാരുടെ മുന്നിലെത്തിയപ്പോള്‍ മന്ത്രി തകിടം മറിഞ്ഞു. സംസ്ഥാനത്ത് പനിബാധ രൂക്ഷമാണെന്നും സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്നും അതുകൊണ്ട് ഉടന്‍ സമരം പിന്‍വലിക്കണമെന്നുമായി ആവശ്യം.
യുഎന്‍എ പ്രതിനിധികള്‍തന്നെ മന്ത്രിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചെങ്കിലും സുനില്‍കുമാര്‍ മറുപടി പറയാന്‍ നിന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: