ആലപ്പുഴ: മുതിര്‍ന്ന പൗരന്മാരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്ന് ബിജെപി സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ. രാമന്‍പിള്ള. അവര്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ അഭിമുഖിരിക്കുന്നു. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്ന സാഹചര്യമാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണു സീനിയര്‍ സിറ്റിസണ്‍ സെല്‍ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, വി.സി. ജാനകി റാം, രാജപ്പന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കണ്‍വീനറായി യു.കെ. സോമനെ തെരഞ്ഞെടുത്തു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: