തിരുവല്ല:വിവിധ ഭാഗങ്ങളില്‍ റേഷന്‍ വിതരണം പോലും കൃത്യമായി നടത്താന്‍ കഴിവില്ലാത്തവരാണ് ബീഫ് ഫെസ്റ്റ് നടത്തി സാധാരണക്കാരനെ കളിയാക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന് കുളനട.
വെണ്ണിക്കുളത്ത് നടന്ന റൈസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശക്കുന്നവന്റെ അടിസ്ഥാന ആവശ്യം ഭക്ഷണമാണ് ്.അതില്‍ രാഷ്ട്രീയം കലര്‍ത്തരുത്.ആരുടെയും ഭക്ഷണ സ്വാതന്ത്രത്തില്‍ കേന്ദ്രം ഇടപെട്ടിട്ടില്ല.
വിഷയത്തില്‍ ആശയകുഴപ്പമുണ്ടാക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്.ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് സര്‍ക്കാരിന്റെ പോരായ്മക ള്‍ മറച്ച്വെയ്ക്കാന് ഇടത് പക്ഷം വിവാദങ്ങള്‍ ഉണ്ട ാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന് പുളിന്താനം ,ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് മുല്ലമംഗലം യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മനു സോമനാഥന് ,സിനു ,അജിത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: