പത്തനംതിട്ട: കഴിഞ്ഞ നഗരസഭ അനുമതി കൊടുത്ത എല്ലാ കെട്ടിടങ്ങളുടെയും നിര്‍മ്മാണം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നഗരസഭ കൗണ്സില്ഐക്യകണ്ഠേന തീരുമാനിച്ചു. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് കൊടുത്തത്, നിലം നികത്തിയത്, കംപഌഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്, കെട്ടിടത്തിന് നമ്പരിട്ടത് എന്നിവയാണ് വിജിലന്‍സ് അന്വേഷണത്തനു വിടുകയെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അറിയിച്ചു. ഈ ഭരണസമിതിയുടെ കാലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനും അനുമതി കൊടുത്തിട്ടില്ല.
ഫയല്‍ മോഷണം ക്രിമിനല്‍ കുറ്റമായതിനാല്‍ പൊലീസ് തന്നെ അന്വേഷിക്കും. കഴിഞ്ഞ നഗരസഭാ ഭരണ കാലത്തും ഇപ്പോഴത്തെ ഭരണത്തിലും കൊടുത്ത അനുമതികള്‍ വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരും.
ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ മറ്റ് അജണ്ടകള്‍ മാറ്റി വച്ച് ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിടം നിര്‍മ്മാണവും ഇതുസംബന്ധിച്ച ഫയല്‍ മോഷണവും ആദ്യം ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതോടെ ചെയര്‍പേഴ്സണ്‍ ഇത് അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: