കോഴഞ്ചേരി:പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുമ്പോഴും ജില്ലാ ആശുപത്രിയില്‍ സ്ലാബുകളില്ലാത്ത ഓടകളില്‍ വെള്ളം കെട്ടികിടക്കുന്നു. വെള്ളം കെട്ടിനില്ക്കാന് പാടില്ലായെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുമ്പോഴാണ് ആശുപത്രിയിലെ ഓടകളില്‍ വെള്ളം കെട്ടിനില്ക്കുകയും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയും ചെയ്യുന്നത്.
ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയുടെ സമീപത്തുള്ള ഓടകള്ക്കാണ് സ്ലാബുകളില്ലാത്തത്. ഇതിനോടൊപ്പം ആശുപത്രി വളപ്പിലെ പഴയ ആര്‍എംഒ ക്വോര്‍ട്ടേഴ്സിന് സമീപത്തായി ഓപ്പറേഷന് തിയറ്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ പുറകില്‍ കാടുകയറി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇത് കൊതുകള്‍ക്ക് പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഇതിനടുത്ത് ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വാഴകൃഷിയും മറ്റും നടത്തുന്നുണ്ടെങ്കിലും കാടുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ആശുപത്രി വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിക്കുന്നത് പതിവാകുകയാണ്.
പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ളവ കത്തിക്കുന്നത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ആശുപത്രിയിലെ ഓപ്പറേഷന് തിയറ്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപത്തുള്ള കാടുകള്‍ വെട്ടി തെളിയിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗന്‍ പറഞ്ഞു.
എല്ലാ മാസവും ഒരു ദിവസം സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശ്രമദാനത്തിലൂടെ ആശുപത്രിയിലെ കാടുകളും മറ്റും വെട്ടിത്തെളിച്ച് ശുചീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആശുപത്രിയുടെ മുന്‍ വശത്ത് ടി.ബി. സെന്ററിനോട് ചേര്‍ന്ന ഭാഗം മുഴുവന്‍ കാടുകയറി കിടക്കുകയാണ്. ജി്ല്ലാപഞ്ചായത്തുള്പ്പെടെയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആശുപത്രിയുടെ വികസനത്തിനുവേണ്ടി കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ രീതിയിലുള്ള സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: