കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രണ്ട് നാവിക ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന കവചിത വാഹനത്തിനു നേർക്കാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് നാവികർക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ആക്രമണം നടന്നത്. പ്രവിശ്യയിലെ ഗ്വാഡാർ ജില്ലയിലെ നാവിക ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേർക്ക് ബൈക്കിലെത്തിയ നാല് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരൾ ആശുപത്രിയിലും വച്ചാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തെ ബലൂചിസ്ഥാൻ മുഖ്യമന്തി സനാലുള്ള സെഹരി അപലപിച്ചു. ഭീകരർക്ക് മുന്നിൽ ഒരിക്കലും അടിയറവ് പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: