നാരായണീയമാം
കര്‍ണ്ണാമൃതത്തിലെ
കണ്ണന്റെ ലീലകള്‍ കേട്ട്
ഉറങ്ങാന്‍ കിടന്നേന്
നാളെ ഉഷസ്സില്‍
കണ്ണന്റെ ചേദോഹര രൂപ
ദര്ശനാനുഭൂതിയാം
കാളിന്തിയില്‍ മുങ്ങിക്കുളിക്കേ
കണ്ടേന്
സന്നിഗ്ധയാം രാധയെ
ചെത്തിയോ?
ചെമ്പരത്തിയോ?
അതോ മുല്ലയോ?
കാട്ടുചെടികള്‍ തന് ഇലകളോ?
പൂക്കളോ?
എന്മനം പോല്‍ വ്യാകുല
ചിത്തയാം രാധയെ
‘ ഒരു മാല ചാര്‍ത്തണം’
തന് പ്രാണനാം
പ്രണയ പ്രതീക്ഷതന്‍ മാറില്‍
അതുപോല് ഗുരുവായൂരപ്പന്റെ
ദര്‍ശനം കിട്ടുവാന്‍
ഞാനും വ്യാകുലചിത്തനായ്-
രാധയെപ്പോല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: