ഗാന്ധിഹത്യാന്വേഷണ വിദഗ്ധര്‍ മലയാള മാധ്യമങ്ങളില്‍ പത്തിവിടര്‍ത്തിയാടുകയാെണന്ന് തോന്നുന്നു. എന്താണ് ഈ അവസരം അതിനായി തെരഞ്ഞെടുത്തതെന്ന് സംശയത്തിനവകാശമില്ല. കോണ്‍ഗ്രസിന്റെ ഇളമുറത്തമ്പുരാന് മഹാരാഷ്ട്രയിലെവിടെയോ ചെയ്ത പ്രസംഗത്തില്‍ ഗാന്ധിവധത്തിന്റെ പാതകം ആര്‍എസ്എസിനു മേല്‍ ചാര്ത്തിവിട്ടു. സ്ഥലത്തെ സംഘചുമതലയുള്ളവര് അതിനെതിരെ കോടതിയില്‍ പോയി. ആ കേസിന്റെ ചുറ്റിക്കെട്ടുകളുമായി അദ്ദേഹം വലയുമ്പോള്‍ പിന്തുണയുമായി പുറപ്പെട്ടവരാണ് ഇപ്പോഴത്തെ കോലാഹലക്കാര്‍.
പ്രസ്തുത കേസുമായി (ഗാന്ധിഹത്യ) ബന്ധപ്പെട്ടു ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അവയൊക്കെ ആര്‍ക്കും ലഭ്യമാണ്. 1948 ല്‍ നടന്ന സംഭവത്തിലെ കുറ്റപത്രം, ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ പ്രധാനമന്ത്രി നെഹ്റുവിനയച്ച തല്‍സംബന്ധമായ കത്തുകള്‍, വിചാരണയുടെ വിവരണങ്ങള്‍, പ്രതികള്‍ക്ക് ശിക്ഷ നല്കിയ കോടതിയുടെ വിധിന്യായം ഇവയിലൊന്നും ആര്‍എസ്എസിന്റെ പേര് പരാമര്‍ശിക്കുന്നില്ല. അതിനുേശഷവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ആര്‍എസ്എസിനെ വെറുതെവിടുകയായിരുന്നു.
ആരോപണം ഉന്നയിക്കുന്നവരുടെ കാപട്യം വെളിവാക്കുന്ന ഒരു സംഭവം രസകരമാണ്. ഗാന്ധിഘാതകന് നാഥുറാം ഗോദ്സേയുടെ സഹോദരന് ആ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച ആളായിരുന്നു. സാധാരണഗതിയില്‍ ജീവപര്യന്തക്കാരന് പതിനഞ്ചുകൊല്ലത്തെ തടവു കഴിയുമ്പോഴേക്ക് നിയമാനുസൃതമായ അവധി ദിനങ്ങളും മറ്റു ഇളവുകളും കഴിച്ച് വിമോചിതനാകാമായിരുന്നു. എന്നാല്‍ ഗോപാല്‍ ഗോദ്സേയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആവലാതി നല്‍കിയതിനെത്തുടര്‍ന്ന് ബോംബെ സര്‍ക്കാര്‍ (ഇന്ന് മഹാരാഷ്ട്ര) അദ്ദേഹത്തെ മോചിപ്പിച്ചു; യാത്രകള്‍ക്കും മറ്റും നിബന്ധനകള്‍ വച്ചിരുന്നു.
16 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വിമോചിതനായതില് സ്വാഭാവികമായും സന്തോഷിച്ച ഭാര്യയും കുടുംബാംഗങ്ങളും വീട്ടില്‍ സത്യനാരായണപൂജ നടത്തി. ഏതാനും അയല്‍ക്കാരും അതില്‍ പങ്കെടുത്തു. ഭജനയും പ്രസാദവിതരണവും മറ്റുമായിരുന്നു പരിപാടി. അയല്‍ക്കാരനായിരുന്ന സംഘത്തിന്റെ ഒരു പ്രാദേശിക അധികാരിയും അതില്‍ പങ്കെടുത്തിരുന്നു. അതു മുതലെടുത്ത പത്രങ്ങള്‍ ഗാന്ധിഘാതകന് സ്വീകരണം നല്കാന് ആര്‍എസ്എസ് നേതാവ് എന്ന് വാര്‍ത്ത നല്കി രാജ്യമാകെ പ്രചരിപ്പിച്ചു.
ഈ സംഭവത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് കപൂര്‍ കമ്മീഷനെ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത വിവരങ്ങളെക്കുറിച്ചന്വേഷിച്ചത്. ആ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ആര്‍എസ്എസിനുമേല്‍ നിഴല്‍ വീശുന്നതായി ഒന്നും ഉണ്ടായില്ല.
അതിനിടെ ‘ഗാന്ധിഹത്യയും ഞാനും’ എന്ന ആത്മകഥാപരമായ പുസ്തകം ഗോപാല്‍ ഗോദ്സേ പ്രസിദ്ധീകരിച്ചു (1972 ലാണെന്ന് തോന്നുന്നു). അന്ന് മലയാളത്തിലെ ഏറ്റവും ചടുലമായ പ്രസിദ്ധീകരണമായിരുന്നു പരേതനായ വി.പി. നായര്‍ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ച കേരളശബ്ദം. പലതവണ ലോകസഭാംഗമായിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായാണ് അവിടെയെത്തിയത്.
ഗോപാല്‍ ഗോദ്സേയുടെ പുസ്തകം കേരളശബ്ദത്തില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. നാഥുറാം ഗോദ്സേ കോടതിയില്‍ നല്കിയ പ്രസ്താവനയും അക്കൂട്ടത്തില്‍പ്പെട്ടു (ആ പ്രസ്താവന പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്തതിന് പയ്യന്നൂരിലെ ഒരു ചെറുപ്പക്കാരന് അനുഭവിക്കേണ്ടിവന്ന പീഡനം 2000-മാണ്ടിലായിരുന്നുവെന്നോര്മിക്കാം). ഗാന്ധിവധവും ഞാനും പുസ്തകരൂപത്തിലിറക്കാന്‍ ആരും തയ്യാറായില്ല. അപ്പോഴേക്കും അടിയന്തരാവസ്ഥ വന്നതായിരിക്കാം കാരണം.
എന്നാല്‍ 1950 ല്‍ തന്നെ ഗാന്ധിവധക്കേസ് എന്നൊരു പുസ്തകം മലയാളത്തില്‍ കോട്ടയത്തുനിന്ന് പുറത്തിറങ്ങിയിരുന്നു. ഇന്നത്തെ മലയാള മനോരമയുടെ പങ്ക് അന്ന് നിര്‍വഹിച്ച പൗരധ്വനി എന്ന പത്രത്തിന്റെ പത്രാധിപര്‍ പി.സി. കോരുത് ആയിരുന്നു ഗ്രന്ഥകര്‍ത്താവ്. കേസ് വിചാരണ റിപ്പോര്‍ട്ടുചെയ്യാന്‍ പൗരധ്വനി പ്രത്യേകം ഏര്‍പ്പാടു ചെയ്തിരുന്നു. അന്നുതന്നെ പുസ്തകമിറക്കാനും താന്‍ പരിപാടിയിടുമെന്ന് കോരുത് മുഖവുരയില്‍ പറഞ്ഞിരുന്നു.
വിചാരണയും വിധിപ്രസ്താവവും കഴിഞ്ഞയുടന്‍ പുസ്തകവും തയ്യാറായി. അതില്‍ ഗോദ്സേയുടെ പ്രസ്താവനയുടെ ചുരുക്കവുമുണ്ടായിരുന്നു. ്രപസ്താവന വായിച്ചുകഴിഞ്ഞപ്പോള്‍ ന്യായാധിപനടക്കം കോടതിയിലുണ്ടായിരുന്നവരൊക്കെ വികാരനിര്‍ഭരമായി എന്നു കോരുത് എഴുതി. പുസ്തകം പുറത്തുവന്ന് ഒരാഴ്ചക്കകം വിറ്റുതീര്‍ന്നു. എന്നാല്‍ അപ്പോഴേക്കും കേസ് സംബന്ധമായ വിശദവിവരങ്ങളും, നാഥുറാമിന്റെ പ്രസ്താവനയും പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഒരു പത്തുവര്‍ഷങ്ങള്‍ക്കുശേഷം കാനഡയിലെ ഒരു നിയമപ്രസിദ്ധീകരണശാല ലോകപ്രസിദ്ധമായ രാഷ്ട്രീയ കൊലപാതകക്കേസുകളുടെ വസ്തുതകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അതിലെ ഗാന്ധിവധം എന്ന ഭാഗം ഭാരത സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചുരുക്കത്തില്‍ ഗാന്ധിഹത്യയെക്കുറിച്ചുള്ള കോടതി പരാമര്‍ശങ്ങള്‍ പോലും ഭാരതത്തിലെ ജനങ്ങള്‍ അറിയരുതെന്നായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്തെ തീരുമാനം.
അതിനിടെ ‘ചശില വീൗൃ െീേ ഞമാമ’എന്നൊരു ഇംഗ്ലീഷ് നോവല്‍ പ്രസിദ്ധീകൃതമായി. അതിനെ ആസ്പദമാക്കി ഒരു ചലച്ചിത്രവും നിര്‍മിക്കപ്പെട്ടു. രണ്ടും ഭാരതത്തില്‍ നിരോധിതങ്ങളായി. നോവലോ ചിത്രമോ നിലവാരമുള്ളതായിരുന്നില്ല. പല ഭാരതീയ നേതാക്കന്മാരെയും തരംതാണ രീതിയില്‍ അവഹേളിക്കുന്നതായിരുന്നു അത് എന്നും ആരോപണമുണ്ടായി. അവയുടെ രഹസ്യപ്രതികള് പ്രചാരത്തിലുണ്ടായിരുന്നുതാനും. ആ സിനിമയിലെ ഒരു രംഗമാണ്, ഈയിടെ ഗാന്ധിജിയുടെ നേര് പൈതൃകം അവകാശപ്പെടുന്ന ഒരു മലയാളപത്രം ‘ഗാന്ധിജി വെടിയേറ്റു കിടക്കുന്ന ദൃശ്യ’മെന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.
ഗാന്ധിഭക്തന്മാരുടെ മറ്റൊരു കാപട്യംകൂടി ഗോപാല്‍ ഗോദ്സേയുടെ പുസ്തകത്തിലുണ്ട്. താന്‍ തടവിലായിരുന്നപ്പോള്‍ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ വിവരിക്കുന്ന കൂട്ടത്തിലെ ചില അനുഭവങ്ങളാണ്. നാട്ടുകാരെ ഭയന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് അകലെ താമസിക്കേണ്ടിവന്നു. പല വീടുകളിലും വീട്ടുപണികള്‍ ചെയ്തു. കുട്ടികള്‍ക്ക് ട്യൂഷന് നല്‍കിയും മറ്റും ക്രമേണ ഒരു വര്‍ക്ക്ഷോപ്പ് നടത്താന്‍ അവസരമുണ്ടായി.
അങ്ങനെയിരിക്കെ പൂനെയിലെ സര്‍വോദയ സംഘ (അല്ലെങ്കില്‍ ഗാന്ധിശിഷ്യര്‍ നടത്തുന്ന മറ്റേതോ സ്ഥാപനം)ത്തിന്റെ ഗേറ്റ് നിര്‍മ്മിച്ചുകൊടുക്കാനുള്ള ടെന്‍ഡര്‍ കണ്ടപ്പോള്‍ അവര്‍ അപേക്ഷിച്ചു. കുറഞ്ഞ തുക കേ്വാട്ട് ചെയ്തിരുന്ന അവര്‍ ചര്‍ച്ചക്കു ക്ഷണിക്കപ്പെട്ടു. സ്വകാര്യ കമ്മീഷന് എത്ര നല്‍കുമെന്ന പ്രശ്നം വന്നപ്പോള്‍ ‘നാഥുറാം ഗോദ്സേയുടെ സ്മരണക്കായി സഹോദരന്റെ സംഭാവന’ എന്ന് ഗേറ്റില്‍ എഴുതിവച്ചാല്‍ അത് സൗജന്യമായി ചെയ്തുകൊടുക്കാമെന്നവര് അറിയിച്ചു. അവര്‍ അതിന് സമ്മതിക്കുകയും ചെയ്തു. തങ്ങളുടെ ആ ‘നേട്ട’ത്തെ മേലാവില്‍ അറിയിച്ചപ്പോഴാണ് അവര്‍ക്ക് അമളി മനസ്സിലായത്.
സംഘത്തെ എന്തു മാര്‍ഗമുപയോഗിച്ചും എതിര്‍ക്കുമെന്ന് പുതിയ മന്ത്രിസഭ അധികാരമേറ്റയുടനെ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നല്ലൊ. അതു ദിവസവും നടപ്പാക്കിവരുന്നുമുണ്ട്. 1947 മുതല്‍ ആരംഭിച്ചതാണീ ശാരീരിക നിര്‍മാര്‍ജന യജ്ഞം. ഗാന്ധിവധാരോപണം ഇപ്പോള്‍ പരസ്യമായി ഉന്നയിക്കാറില്ല. ദേശാഭിമാനിയുടെ കലണ്ടറില്‍ ‘ആര്‍എസ്എസുകാരന്റെ വെടിയേറ്റു ഗാന്ധി മരിച്ചു’ എന്ന് ജനുവരി 30 ന്റെ വിശേഷദിവസക്കുറിപ്പില് അടിച്ചുവിട്ടപ്പോള്‍ കോഴിക്കോട് സംഘചാലകായിരുന്ന പി.കെ.എം. രാജാ നല്കിയ അപകീര്ത്തിക്കേസിനെത്തുടര്ന്ന് അത് പിന്‍വലിച്ച് പത്രാധിപരും പ്രസാധകനും മാപ്പു ചോദിച്ചിരുന്നു. ഇങ്ങനെ മാപ്പുചോദിച്ചവരുടെ പട്ടിക അഖിലേന്ത്യാ തലത്തില്‍ പ്രസിദ്ധീകരിച്ചാല്‍ അതിന് താളുകള്‍ ഏറെ വേണ്ടിവരും.
ശാരീരികമായി കൈകാര്യം ചെയ്യാന്‍ 1947 ഡിസംബറില്‍ തിരുവനന്തപുരത്തും, 1952 ല്‍ ആലപ്പുഴയിലും ശ്രീ ഗുരുജിയുടെ സന്ദര്‍ശനവേളയിലെ പരിപാടികളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമം നടത്തിയിരുന്നു. തൈക്കാട്ടു മൈതാനത്ത് പ്രാര്‍ഥനാവേളയിലായിരുന്നു ആക്രമണം. അതിന് നേതൃത്വം വഹിച്ചത് പിന്നീട് രാജ്യത്തെ ഉയര്‍ന്ന ബ്യൂറോക്രാറ്റുകളായിത്തീര്ന്ന എസ്. വെങ്കിട്ടരമണന് (റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍), സി.വി. സുബ്രഹ്മണ്യന് (മുന്‍ കാബിനറ്റ് സെക്രട്ടറി), മലയാറ്റൂര്‍ രാമകൃഷ്ണന് തുടങ്ങിയവരായിരുന്നു. സംഘപരിപാടിയില്‍ മുഖ്യശിക്ഷക് പരമേശ്വര്‍ജിയും. മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ് സ്റ്റോറിയില്‍ ആ സംഭവത്തെ നര്‍മബോധത്തോടെ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല മുന്‍ പ്രാന്തകാര്യവാഹ് ആലപ്പുഴയിലെ ഡി. നാരായണപൈയോടൊപ്പം ടിഡി മെഡിക്കല്‍ കോളജിന്റെ തുടക്കത്തില്‍ നടന്ന ഒരു സംഭാഷണത്തിനിടെ ”ഐ ഹാഡ് ഇന്റിമേറ്റ് കോണ്ടാക്ട് വിത്ത് ആര്‍എസ്എസ് ഡ്യൂറിങ് മൈ സ്റ്റുഡന്റ് ഡേയ്സ്” എന്നും ”നോട്ട് വിത്ത് എനി പെര്സണ്, ബട്ട് വിത്ത് ദി ടിപ്പ് ഓഫ് യുവര്‍ ദണ്ഡ ഓണ്‍ മൈ ഹെഡ്” എന്നും പറഞ്ഞുവത്രേ.
ആലപ്പുഴ സനാതനധര്‍മ സ്കൂളില്‍ പരിപാടി നടക്കെ കല്ലേറുമായെത്തിയ കമ്യൂണിസ്റ്റുകളെയും കൈകാര്യം ചെയ്യേണ്ടിവന്നു. ശ്രീഗുരുജിയുടെയും മറ്റതിഥികളുടെയും ഭദ്രത സംരക്ഷിക്കേണ്ടത് പവിത്രമായ ചുമതലയായതുകൊണ്ടാണ് അങ്ങനെ വേണ്ടിവന്നത്. അതിനെ രാഷ്ട്രീയ മുതലെടുപ്പിന് സംഘം ഒരിക്കലും ഉപയോഗിച്ചില്ല. ആലപ്പുഴയിലെ ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ പിന്നീട് സംഘപ്രചാരകരായി കേരളത്തിന്റെ പല ഭാഗങ്ങളിലും മാതൃകാപരമായി പ്രവര്‍ത്തിച്ചുവെന്നും പറയട്ടെ.
ഇപ്പോള്‍ ബാല്യം മുതല്‍ സംഘസംസ്കാരം ഉള്‍ക്കൊണ്ട ഒരു ദരിദ്രകുടുംബത്തില്‍ പിറന്നയാള്‍ രാജ്യത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്ന സ്ഥാനത്തെത്തിയതും, രാജ്യത്തെ നശിപ്പിച്ചുകൊണ്ടു കഴിഞ്ഞുകൂടിയ കാളസര്‍പ്പങ്ങളെ അളയില്നിന്നു പുറത്തിട്ടും, താപ്പാനകളെ കൂച്ചുവിലങ്ങിട്ടും ലോകത്തിനു മുന്നില്‍ മാതൃക കാണിക്കുന്നതിലെ അസഹിഷ്ണുതയുമാണ് ഇളകിയാട്ടങ്ങള്ക്കിടവരുത്തിയതെന്നു വ്യക്തമാണ്. അതിന് ഗാന്ധിഹത്യാ വിദഗ്ധനാവുകയാണ് അക്കൂട്ടര്‍ക്ക് ഏറ്റവും പറ്റിയ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: