തിരുവല്ല: അപ്പര്‍ കുട്ടനാട്ടിലെ ജലാശയങ്ങളില്‍ വെള്ളത്തിന് ദുര്‍ഗന്ധവും കറുത്തനിറവും കാണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധനകള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരുക്കമാകുന്നില്ല.
ഇതോടെ പ്രദേശത്തെ കിണറുകളിലടക്കം കറുത്ത നിറം അനുഭവപ്പെട്ടു തുടങ്ങി. വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ ജലസസ്യങ്ങള്‍ മഴവെള്ളം നിറഞ്ഞ് അഴുകി ദ്രവിച്ചതോടെയാണ് വെള്ളത്തിനു നിറം മാറ്റവും ദുര്‍ഗന്ധവും തുടങ്ങിയത്. ഇടയ്ക്ക് മഴ നിന്നതോടെ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ വീണ്ടും കെട്ടിനിന്നതോടെയാണ് ഈ അവസ്ഥ ഉണ്ടായത്.
അസഹ്യമായ ദുര്‍ഗന്ധം നിറഞ്ഞതോടെ വിലകൊടുത്താണ് ഗാര്‍ഹിക ഉപയോഗത്തിനടക്കം ജലം വാങ്ങുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തോടുകളിലെ ജലത്തിനു നിറംമാറ്റവും ദുര്‍ഗന്ധവും സാധാരണമാണെങ്കിലും ഇത്രയും കൂടിയ രീതിയിലും കൂടുതല്‍ ദിവസവും നിലനിന്നിട്ടില്ല.
ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ എത്തുമൊയെന്ന ഭയവും നാട്ടുകാര്ക്കുണ്ട്്്്്്്്.പ്രദേശവാസികളില്‍ ഇപ്പോള്‍ തന്നെ അസഹ്യമായ ചൊറിച്ചില്‍,ത്വക്ക് രോഗങ്ങള്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്്്്്്.
പെരിങ്ങര, കടപ്ര, നിരണം പഞ്ചായത്തുകളിലാണ് തോടുകളിലെ വെള്ളം മലിനമായിത്തുടങ്ങിയത്്്്്്്്്. തോടുകളിലുള്ള മീനുകള്‍ ചത്തുപൊങ്ങുന്നതും പതിവാണ്. വേങ്ങല്‍ മാര്‍ക്കറ്റ് തോട്, പെരിങ്ങര തോട്, കാരയ്ക്കല്‍ പോരുച്ചാല് തോട്, കുഴിവേലിപ്പുറം തോട്, വേങ്ങല്‍ മേപ്രാല്‍ തോട്, ഇടിഞ്ഞില്ലം തോട്, ചാത്തങ്കരി മുട്ടാര്‍ തോട് തുടങ്ങിയ തോടുകളിലാണ് വെള്ളത്തിനു നിറംമാറ്റവും ദുര്‍ഗന്ധവും രൂക്ഷമായി അനുഭവപ്പെടുന്നത്.
മഴ തുടര്‍ച്ചയായി പെയ്ത് തോടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചാല്‍ മാത്രമേ കറുത്ത വെള്ളത്തില്‍ നിന്ന് മോചനം ലഭിക്കുകയുള്ളു. തോടുകള്‍ സമയത്ത് വൃത്തിയാക്കാതിരിക്കുന്നതും കാരണമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് പരിശോധനയോ പഠനമോ നടത്താന്‍ ഇതുവരെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും തയാറായിട്ടില്ല.
പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യാനുള്ള നടപടി പോലും ബന്ധപ്പെട്ടവര്‍ ചെയ്യുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: