അടൂര്‍: ബെയ്ലി പാലത്തിന്റെ കുളക്കട ഭാഗത്തുള്ള പ്രവേശന കവാടത്തിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. വാഹനങ്ങള്‍ പാലത്തിലെ ഇരുമ്പ് പ്രതലത്തിലേക്ക് കയറുന്നതിന് തൊട്ട് മുന്‍പാണ് വെള്ളക്കെട്ട്.
കുളക്കട ഭാഗത്തെ അപ്രോച്ച് റോഡില്‍ നിന്നും ഒഴുകി എത്തുന്ന വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ചുറ്റുമുള്ള ഭാഗത്തെക്കാള്‍ ഈ ഭാഗത്ത് താഴ്ചയായതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല.
വെള്ളം ആറ്റിന്റെ വശത്തേക്ക് ഒഴുകിപ്പോകാന്‍ ഒരു വശത്ത് ചാല് നിര്‍മ്മിച്ചാലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനാകുകയുള്ളു. പാലത്തിലേക്കുള്ള നടപ്പാതകള്‍ തുടങ്ങുന്ന ഭാഗത്ത് വെള്ളം കെട്ടി നിന്ന് ചെളി രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നട യാത്രയും ദുരിതപൂര്‍ണ്ണമാണ്. പാലത്തില്‍ നിന്നും കുളക്കട ഭാഗത്തെക്ക് പോകുന്ന റോഡും മെറ്റലിളകി തകര്‍ന്നു കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: