പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററിന് സമീപം പചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11 മണിയോടെ പുതിയ ബ്ലോക്കില്‍ നാലാമത്തെ നിലയിലായിരുന്നു അഗ്നിബാധ. ഉടന്‍ തന്നെ അഗ്നി നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അപകടമൊഴിവായി.
ഓപ്പറേഷന് തിയേറ്ററിന് പുറത്ത് പ്രിപ്പറേഷന്‍ മുറിയില്‍ വെള്ളം ചൂടാക്കുന്നതിനിടെ റബ്ബര്‍ ട്യൂബിലേക്ക് തീ പടരുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. സംഭവം വലിയ സുരക്ഷാ വീഴ്ച്ചയാണ് വെളിവാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെട്ടിടത്തിനു പുറത്ത് പ്രത്യേക സംവിധാനമൊരുക്കി സിലിണ്ടറുകള്‍ സ്ഥാപിച്ച് പൈപ്പ്ലൈനിലൂടെ പാചകവാതകം പ്രിപ്പറേഷന്‍ റൂമില്‍ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഓപ്പറേഷന് തിയേറ്ററിനൊപ്പം തന്നെ സിലിണ്ടറുകള്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രി വളപ്പില്‍ പ്രവേശിക്കുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ തടയുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: