കാസര്‍കോട്: മഴക്കാലത്ത് രോഗം പരത്തുന്ന കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ്. കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങിനില്ക്കുന്ന ഇടങ്ങളിലാണ്. കൊതുക് മുട്ടയിടുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം. ചിരട്ട, ടിന്ന്, കുപ്പി, മുട്ടത്തോട്, തൊണ്ട്, പ്ലാസ്റ്റിക്, ടയര്‍, പ്ലാസ്റ്റിക് കൂട്, പ്ലാസ്റ്റിക് കപ്പ്, ഷീറ്റ്, ആട്ട് കല്ല്, ചെടിച്ചെട്ടി എന്നിവയില്‍ വെളളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക.
വെളളക്കെട്ടുകളില്‍ മണ്ണിട്ടു നികത്തുകയോ വെളളം ഓട വഴി ഒഴുകി കളയുകയോ ചെയ്യുക. മരപ്പൊത്തുകള്‍ മണ്ണിട്ട് അടയ്ക്കുക. ടെറസ്സ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കികളയുക, കമുകിന് പാളകള്‍ വെളളം തങ്ങി നില്‍ക്കാത്ത തരത്തില്‍ നീക്കം ചെയ്യുക, കൊപ്രഡ്രയര്‍ സമീപത്ത് ചിരട്ടകള്‍ സൂക്ഷിക്കുന്നവര്‍ ഷെഡ് നിര്‍മ്മിക്കുക.
അടപ്പില്ലാത്ത വെളള ടാങ്കുകള്‍ വല കൊണ്ട് പൊതിയുക, വാഴ, കൈത എന്നിവയുടെ ഇലയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴിവാക്കുക. റബ്ബര്‍പാല്‍ ശേഖരിക്കുവാന്‍ വെച്ചിട്ടുളള ചിരട്ട, കപ്പ് ഇവ ഉപയോഗ ശേഷം കമഴ്ത്തി വെയ്ക്കുക, കെട്ടി നില്ക്കുന്ന വെളളത്തില്‍ മണ്ണെണ്ണയോ കരിഓയിലോ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക. വീടിനകത്ത് വെളളം ശേഖരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ കഴുകി ഉണക്കുക. ഫ്രിഡ്ജ്, കൂളര്‍ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കുന്ന വെളളം യഥാസമയം നീക്കുക,
കൊതുകുവല ഉപയോഗിക്കുക. ജനല്‍, വെന്റിലേറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വലക്കമ്പി അടിക്കുക. പുലര്‍ച്ചെയും സന്ധ്യയ്ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്ക്കുക എന്നിവ പ്രാവര്‍ത്തികമാക്കിയാല്‍ മലമ്പനി, ഡെങ്കിപനി തുടങ്ങിയ രോഗങ്ങള്‍ പകരുന്നത് നിയന്ത്രിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: