കാസര്‍കോട്: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് രാജേഷിന് നേരേ ഉണ്ടായ വധശ്രമമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
നിരന്തരമായി ജില്ലയില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടന്നു കൊണ്ടിരിക്കുകയാണ്.
വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രാജേഷിന് നേരെ നടന്ന അക്രമം. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ കാറിടിച്ച് വീഴ്ത്തിയാണ് അക്രമിച്ചത്.
കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗിന്റെ പങ്കും കേസിലെ ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കണം. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: