കാഞ്ഞങ്ങാട്: നമ്മുടെ വീടുകളില്‍ ധര്‍മ്മബോധമുള്ള അമ്മമാര്‍ ഉണ്ടാകണമെന്ന് മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ പറഞ്ഞു. പടിഞ്ഞാറെക്കര ശ്രീ ദുര്‍ഗ മാതൃസമിതിയുടെ ശിവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് സംസ്കാരും പൈതൃകവും പകര്‍ന്നു കൊടുത്ത് ഉത്തമ പൗരന്മാരായി വളര്‍ത്തികൊണ്ടുവരേണ്ട ഉത്തരവാദിത്വം അമ്മമാര്‍ക്കാണ്. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നു പോലും ഇന്നത്തെ പുതു തലമുറയ്ക്ക് അറിയുന്നില്ല. നവമാധ്യമങ്ങളുടെ ദുരുപയോഗം കാരണം കുടുംബങ്ങള്‍ ശിഥിലമാവുകയാണ്. അമ്മമാരും നവമാധ്യമങ്ങളുടെ പിന്നാലെ പോവുകയാണ്. കുട്ടികളുടെ മനസ്സിലുള്ളത് കേള്‍ക്കാനുള്ള സമയം അമ്മമാര്‍ക്ക് ഇല്ലാതെ പോവുകുന്നു.സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ കുഞ്ഞുങ്ങള്‍ വഴിതെറ്റുന്നു. നമ്മുടെ ചരിത്ര പുരുഷന്മാരൊക്കെ സ്വന്തം മാതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവിലൂടെയാണ് മഹാന്മാരായി തീര്‍ന്നത്. അമ്മമാര്‍ ബോധവതികളാവേണ്ട സമയം അതിക്രമിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു. മാതൃ സമിതി പ്രസിഡന്റ് പ്രഭ രാജന് അദ്ധയക്ഷത വഹിച്ചു. ചടങ്ങില്‍ യോഗ പരിശീലകന് ബി.അശോക് രാജിനും വാര്‍ത്ത അവതാരക സി.ശ്രുതിക്കും ഉപഹാരങ്ങള്‍ നല്കി. പുഷ്പ ബാബു സ്വാഗതവും അമ്പിളി മധു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭക്തിഗാന സുധയും നൃത്തകലാവിരുന്നും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: