കാസര്‍കോട്: സംസ്ഥാന കൃഷി വകുപ്പും കേരഫെഡും സംയുക്തമായി നടപ്പിലാക്കിയ പച്ചതേങ്ങ സംഭരണ പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയിലെ 21 കൃഷിഭവനുകള്‍ വഴി 2016-17 വര്‍ഷത്തില്‍ സംഭരിച്ച പച്ചതേങ്ങയുടെ കുടിശികയായ മുഴുവന്‍ തുകയും അനുവദിച്ച് നല്‍കിയതായി കേരഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. 2016 ജൂലൈ 19 ന് ശേഷം പച്ചതേങ്ങ സംഭരിച്ചവകയില്‍ കുടിശികയായ 1.368 കോടി രൂപയാണ് ഇപ്പോള്‍ കൃഷിഭവന് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുളളത്. ജില്ലയില്‍ 2016-17 വര്‍ഷത്തില്‍ 29282.34 ക്വിന്റല്‍ പച്ചതേങ്ങയാണ് കാസര്‍കോട് ജില്ലയില്‍ സംഭരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: