തായന്നൂര്‍: കാലിച്ചാനടുക്കം ചെമ്മട്ടംവയല്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ എണ്ണപ്പാറയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6 ന് രാവിലെ മുതല്‍ റോഡ് ഉപരോധിക്കും. നിരവധി വാഹനങ്ങള്‍ നിത്യേന കടന്ന് പോകുന്ന ഈ റോഡ് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന് യാത്രേയോഗ്യമല്ലാത്ത നിലയിലാണ്. മൂന്ന് വര്‍ഷം മുന്‍പ് റോഡിന്റെ പ്രവൃത്തിക്കായി 93 ലക്ഷം രൂപ വകയിരുത്തിയിരുന്നുവെങ്കിലും കരാറുകാരന് പണി പൂര്‍ത്തീകരിച്ചില്ല. ഈ കരാര്‍ റദ്ദു ചെയ്ത് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുക, 18.600 കിലോമീറ്റര്‍ ദൂരമുള്ള റോഡ് മെക്കാഡം ടാറിംഗ് ചെയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യോഗത്തില്‍ ഉത്തമ അശോകന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ തായന്നൂര്‍, സജിത ശ്രീകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. രവി സ്വാഗതവും പപ്പന് പേരിയ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: