കാഞ്ഞങ്ങാട്: സ്ത്രീകളുടെ വോട്ട് കൊണ്ട് കേരളത്തില്‍ അധികാരത്തില്‍ വന്ന മഖ്യമന്ത്രി പിണറായി വിജയന് സ്ത്രീകളുടെ ശാപത്താല്‍ സര്‍വ്വ നാശമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. സിപിഎം അക്രമത്തില്‍ പാലക്കാട് വെന്തുമരിച്ച ബിജെപി പ്രവര്‍ത്തക വിമലാ ദേവിയുടെ ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് മാവുങ്കാലില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് നേരേ അക്രമം നടത്തുന്നവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിയാത്ത കഴിവുകെട്ട മഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കുറ്റവാളികള്‍ സൗര്യവിഹാരം നടത്തുകയാണ്. പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നത്. കൊട്ടേഷന്‍ സംഘങ്ങളെ കൊണ്ട് കലാപമുണ്ടാക്കി നൃൂനപക്ഷങ്ങളില് സ്വാധീനമുറപ്പിച്ച് സംഘത്തേയും പരിവാര്‍ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. യോഗത്തില്‍ ബിജെപി ജില്ല സെക്രട്ടറി ശോഭന ഏച്ചിക്കാനം അദ്ധ്യക്ഷത വഹിച്ചു. മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാന്ദന്, മലപ്പുറം ജില്ല പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, മഹിളമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ രാജന്, ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ഉത്തരമേഖല പ്രസിഡന്റ് വി.വി.രാജന്, ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്, ഇ.കൃഷ്ണന്, എം.മധു, എം.ഭാസ്കരന്, കെ.വി.മാത്യു, അനിത ആര്.നായ്ക്, എം.ബല്‍രാജ്, ബളാല്‍ കുഞ്ഞിക്കണ്ണന്, കൊവ്വല്‍ ദമോദരന്, വീണ ദാമോദരന്‍, വിജി ബാബു, യമുന അജയന്, ഗീത ബാബുരാജ്, വിജയ മുകുന്ദ്,സാവിത്രി ശങ്കരന് തുടങ്ങിയവര്‍ സംബന്ധിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.പി.ശിഖ സ്വാഗതവും ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി മഹേശ്വരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: