കാസര്‍കോട്: സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതിന്റെ ഭീതിയാണ് സിപിഎം കേരളത്തില്‍ അക്രണം നടത്തുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന് പറഞ്ഞു. പാലക്കാട് സിപിഎമ്മുകാര്‍ വീടിന് തീവെച്ച് കൊന്ന് വിമലാദേവിയുചെ ചിതാഭസ്മ നിമഞ്ജനയാത്രയുടെ കാസര്‍കോട് നടന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎമ്മിന് ഭീഷണിയായി വളര്‍ന്ന് വരുന്ന എല്ലാവര്‍ക്കുമെതിരെ കമ്യൂണിസ്റ്റുകാര്‍ അക്രമണം നടത്തിയിട്ടുണ്ട്. നാദാപുരത്തും തളിപ്പറമ്പിലും ലീഗിനോടാണ് പരാക്രമണമെങ്കില് തൃശ്ശൂരില്‍ അവര്‍ സിപിഐയോടാണ് ഏറ്റുമുട്ടുന്നത്. സിപിഎമ്മിന്റെ കാല്‍ച്ചുവട്ടിലെ മണ്ണെന്തു കൊണ്ടാണ് ഒലിച്ചു പോകുന്നതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അക്രമണം നടത്തി അണികളെ പിടിച്ചു നിര്‍ത്താനല്ല മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കേണ്ടതെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു.
മഹിളാ മോര്‍ച്ച സംസ്ഥാന സമിതിയംഗം അനിത ആര് നായ്ക് അദ്ധ്യക്ഷത വഹിച്ചു. ജാഥാനായിക ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്, കെ.സുരേന്ദ്രന്, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ജയാസദാനന്ദന്‍, സെക്രട്ടറി ഒ.ശാലിനി എന്നിവര്‍ സംസാരിച്ചു. ജില്ലാ അദ്ധ്യക്ഷ പുഷ്പ അമേക്കള, സെക്രട്ടറി ശകുന്തള, സവിത ടീച്ചര്‍, ജി.സ്വപ്ന, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, സുരേഷ്കുമാര്‍ഷെട്ടി, സുധാമ ഗോസാഡ, ഹരീഷ് നാരംപാടി, എസ്.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: