കാളിന്ദിയുടെ പാട്ട്
മുപ്പത്തിയൊന്ന് ചെറുകവിതകളുടെ സമാഹാരമാണ് ജയകുമാര്‍ വാഴപ്പള്ളിയുടെ കാളിന്ദിയുടെ പാട്ട്. ഇതില്‍ കണ്ണിചേര്‍ത്ത മിക്കവാറും രചനകള്‍ വര്‍ത്തമാനത്തിന്റെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നില്ല. സൗന്ദര്യനിമിഷങ്ങളെ പകര്‍ത്തുകയാണ് കവി ചെയ്യുന്നത്. യെസ്പ്രസ് ബുക്സാണ് പ്രസാധകര്. വില: 50 രൂപ
കുഞ്ഞിക്കിളിയുടെ പാട്ട്
പ്രപഞ്ചവും മനുഷ്യനും അതിന്റെ മനോഹാരിതയും നിലനില്ക്കണമെങ്കില് സ്നേഹമെന്ന വികാരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുകയാണ് ടി.വി. ഹരികുമാര്‍ കണിച്ചുകുളങ്ങര തന്റെ കുട്ടിക്കവിതകളിലൂടെ. ഈ കവിതാ സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍ ഓരോ വായനക്കാരനും ഞാനെന്ന ഭാവത്തിന്റെ സ്വയം നിര്‍മ്മിത ആടയാഭരണങ്ങള്‍ അടര്ന്നുപോകുന്നതായും സ്വയം കുഞ്ഞായി മാറിപ്പോകുന്നതായും അനുഭവവേദ്യമാകുന്നു. യെസ്പ്രസ് ബുക്സാണ് പ്രസാധകര്. വില: 50 രൂപ
ഉടല്
മലയാളിയുടെ മഹത്തായ നാട്ടുജീവിതം ഉല്പാദിപ്പിച്ച സമ്മോഹന സൗഭാഗ്യങ്ങള്‍ കലികാലവിഷത്തില് കരിഞ്ഞു വീഴുന്നതിന്റെ സൂക്ഷ്മ ദൃശ്യങ്ങള്‍ ആധുനികമായ ജീവിതാവബോധത്തിലും വേദന പടര്‍ത്തുന്നു. കെ.മുരളീധരനാണ് ഈ കവിതാസമാഹാരത്തിന്റെ രചയിതാവ്. യെസ്പ്രസ് ബുക്സാണ് പ്രസാധകര്. വില: 100 രൂപ
പാറ്റേണ്‍ലോക്ക്
കേരളീയത, പാരമ്പര്യം, ധാര്‍മ്മിക മൂല്യം എന്നിങ്ങനെ മധ്യവര്‍ഗ്ഗ മലയാളി ഊതിപ്പെരുപ്പിച്ച് സാന്ദര്‍ഭികമായി സ്വയം ചാര്‍ത്തുന്ന അലങ്കാരങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന ദുരിത ജീവിതങ്ങളുടെ നട്ടെല്ലില്‍ ചവിട്ടി കെട്ടിപ്പടുത്ത പെരുംനുണകളാണെന്ന് പാറ്റേണ്‍ ലോക്കിലെ ഓരോ കഥയും വിളിച്ചുപറയുന്നു. രതീഷ് കെ.എസാണ് കഥാകൃത്ത്. പ്രസാധകര്: യെസ്പ്രസ് ബുക്സ്. വില: 100 രൂപ.
അവസാനത്തെ ബസ്
പരിഹാസ്യമായ പൊരുത്തപ്പെടലുകള്‍ ഭൂഷണമായി മാറ്റുന്ന മാനസികാവസ്ഥ ശരാശരി മലയാളിയുടെ ഒപ്പം ശയിച്ച് ഓരോ പ്രഭാതത്തിലും കൂടെയുണരുന്നുണ്ട്. സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഇത് ശരാശരിയും കടന്ന് സമൂഹത്തിന്റെയാകെ പൊതുബോധമായി രൂപാന്തരപ്പെടുന്നു. ഈ അവസ്ഥകളെയെല്ലാം ആകുലതയോടെ നോക്കുകയാണ് റീജ ജോസിന്റെ കഥകള്‍. യെസ്പ്രസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ വില 100 രൂപ.
വേലത്തിക്കല്ല്
മനുഷ്യപക്ഷത്തുനിന്നുള്ള കവിതകളാണ് വേലത്തിക്കല്ലിലൂടെ സദാനന്ദന് ക്രാരിയേലി വരച്ചിടുന്നത്. ജീവിതത്തിന്റെ സൗന്ദര്യത്തേയും കാലുഷ്യങ്ങളേയും ആവിഷ്കരിച്ചുകൊണ്ട് വായനക്കാരന്റെ ഹൃദയത്തില്‍ ഓരോ കവിതയും തങ്ങി നില്ക്കും. പ്രസാധകര് യെസ്പ്രസ് ബുക്സ്.വില: 80 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: