പുതുക്കാട്: കുറുമാലി പുഴക്കടവില്‍ ഒരു പാലത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുറുമാലി പുഴയുടെ അക്കരയും ഇക്കരെയുമുള്ള ചെങ്ങാലൂര്‍ രണ്ടാംകല്ലിലെയും നെല്ലായിയിലെയും ജനങ്ങള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എട്ട് കിലോമീറ്റര്‍ റോഡ് വഴി ചുറ്റിസഞ്ചരിക്കണം. ചെങ്ങാലൂര്‍ നിന്ന് ദേശീയപാതയിലെത്തി ഇരിങ്ങാലക്കുട,
ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇത്രയും ദൂരം അധികം സഞ്ചരിക്കേണ്ടി വരുന്നു. രണ്ട് ബസുകളും മാറിക്കയറണം. ഇറിഗേഷന്‍ കടവിലെ കടത്തുവഞ്ചിയെയാണ് ഒട്ടേറെ പേര് ഇപ്പോഴും ആശ്രയിക്കുന്നത്. ചെങ്ങാലൂര്‍ ഭാഗത്തെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് നെല്ലായിക്കു സമീപമുള്ള നന്തിക്കര ഭാഗത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. മുപ്ലിയം റൂട്ടിലൂടെയുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ തിരക്കുമൂലം വിദ്യാര്‍ഥികള്‍ക്ക് കയറിപ്പറ്റാന്‍ സാധിക്കില്ല. അതിനാല്‍ പുഴ മറികടക്കാനാവാത്ത കുട്ടികള്‍ സ്കൂള്‍ ബസില്‍ 500 മുതല്‍ 650 രൂപവരെ മാസം മുടക്കിയാണ് ക്ലാസുകളിലെത്തുന്നത്. മിക്കവരും കടവിലെ തോണിയാത്രയെ ആശ്രയിക്കുന്നു. വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന തോണി കടത്തിന് പഞ്ചായത്ത് ഇത്തവണ രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരു തൂക്കുപാലമെങ്കിലും ലഭിക്കുമോയെന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: