കാസര്‍കോട്: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്ച്ചയെതുടര്ന്നുണ്ടാകുന്ന കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പ് നൂതന സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തി. വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ്. അലര്‍ട്ടായി നല്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ,് സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കാട്ടുതീ പടര്‍ന്നസ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി ആ വിവരം ഉടന്‍ തന്നെ അതാതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്.എം.എസ്. അലര്‍ട്ടായി നല്കി വരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളുവാനും കഴിയുന്നു. വനം ഡിവിഷനുകളില്‍ തീ കെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ കണ്ട്രോള് റൂമിലേയ്ക്ക് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: