കാസര്‍കോട്: കാട്ടിയടുക്കം ദേവകി കൊല കേസ് അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പരസ്യമായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
രണ്ട് മാസമായിട്ടും പ്രതികളെ പിടികൂടാന്‍ പറ്റാത്ത അന്വേഷണ സംഘത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് അപഹാസ്യമാണ്. പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിനും സിപിഎം നും താല്പര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ സിപിഎംമാണെന്ന് ബിജെപിയുടെ ആരോപണം ശരിവെച്ചിരിക്കുകയാണ്. ഒരു വൃദ്ധയായ ദേവകി അമ്മയുടെ കൊല പാതകികളെ സംരക്ഷിക്കുന്നത് യാതൊരു കാരണവശാലും ന്യായികരിക്കാന്‍ ആവില്ല.കേസ് അട്ടിമറിക്കെതിരെ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: