കാഞ്ഞങ്ങാട്: സംസ്ഥാനം 60 വര്‍ഷക്കാലം മാറിമാറി ഭരിച്ച ഇരുമുന്നണികളും എസ്സി/എസ്ടി ക്കാരെ വോട്ടുയന്ത്രങ്ങളാക്കി മാറ്റുകയാണ് ചെയ്തതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. എസ്സി/എസ്ടി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ എ.കെ.കയ്യാര്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്ര കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുവലതു മുന്നണികള്‍ പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യാതൊരു നടപടികളുമെടുത്തിട്ടില്ല. കമ്യൂണിസ്റ്റ് യജമാനന്മാരുടെ കുഴലൂത്തുകരയി മാറ്റിയതെല്ലതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ യാതൊരു ശ്രമവും ഉണ്ടായില്ലായെന്നത് വളരെ വേദനാജനകമാണ്. കാലാകാലങ്ങളില്‍ വരുന്ന തെരെഞ്ഞടുപ്പില്‍ മോഹനവാഗ്ദാനങ്ങള്‍ നല്കി പ്രലോഭിപ്പിച്ച് വോട്ടുചെയ്യാനുള്ള പാവകളാക്കി മാറ്റുകയാണ് രണ്ട് മുന്നണിയും ചെയ്തത് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അതേപടി എസ്സി/എസ്ടി സമൂഹത്തിന് നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ശ്രീകാന്ത് പറഞ്ഞു. എസ്സി/എസ്ടി ജില്ല വൈസ്.പ്രസിഡന്റ് നാരായണ നായക് അദ്ധ്യക്ഷത വഹിച്ചു. എസ് സി/ എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന് വയനാട്, ജില്ല ബിജെപി ജനസെക്രട്ടറി എ.വേലായുധന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍, എസ്സി/എസ്ടി മോര്‍ച്ച നേതാക്കളായ കണ്ണന്, സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്രയ്ക്ക് കാണ, മടിക്കൈ, മാനനടുക്ക, കൊട്ടോടി, അഡൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ യാത്രയ്ക്ക് സ്വീകരണം നല്കി. ഇന്ന് രാവിലെ 10ന് കുണ്ടാറില്‍ ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ യാത്രയുടെ രണ്ടാം ദിനപര്യടനം ഉദ്ഘാടനം ചെയ്യും. ബെള്ളൂര്‍, മാര്‍ത്തനടുക്ക, കിളിങ്കാര്‍, ഖജന്പാടി, ബാഡൂര്‍, ബര്ബാര്കട്ട, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം വീരനഗറില്‍ നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: