കാസര്‍കോട്: വിദ്യാര്‍ത്ഥികളില്‍ ഉണര്‍വ്വേകി ജന്മഭൂമി ദിനപത്രം സംഘടിപ്പിച്ച അനുമോദനം-2017 മാറി. ഇടമുറിയാതെ കൊരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴിവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കളും കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളിലേക്കെത്തി.
കന്നടയില്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ നളീന്‍ കുമാര്‍ കട്ടീല്‍ എം.പി. വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഠനത്തിന്റെ കൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദായാര്ത്ഥികള് മാറണം. മലയാള ദിനപത്രം കന്നടക്കാരനായ എന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരിഭവങ്ങളും പരിവേദനങ്ങളുമായി ഒരു കൂട്ടര് കളക്ടറെ കാണാനെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജില്ലാ കളക്ടര്‍ കെ.ജീവന് ബാബുവിന് പിന്നാലെ സെല്‍ഫിയുമായി കൂടി. അനുമോദനം വാങ്ങുന്നതിനിടയില്‍ കൊച്ചുമിടുക്കന് അറിയേണ്ടത് കളക്ടറെ എനിക്കും വിളിച്ച് പരാതി പറയാന്‍ പറ്റുമോയെന്നായിരുന്നു. എപ്പോ വേണമെങ്കിലും വിളിച്ചോളുവെന്ന പറയാന്‍ കളക്ടര്‍ക്ക് ഒട്ടും താമസമുണ്ടായില്ല.
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും പരാതികള്‍ കേട്ടും കളക്ടര്‍ നിന്നത് കാഴ്ചക്കാരില്‍ അത്ഭുതമുണ്ടാക്കി. സെല്‍ഫിയെടുക്കാനായി അടുത്തെത്തിയ ആരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ജനങ്ങള്‍ക്കിടയില്‍ ജനകീയനായി കളക്ടര്‍ വേദിയില്‍ നിറഞ്ഞു നിന്ന് ഏവരുടെയും മനം കവര്‍ന്നു. ഇതിന് അവസരമൊരുക്കിയതിന് ജന്മഭൂമിയോട് നന്ദി പറയാന്‍ കുട്ടികള്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: