അന്തിക്കാട്: അന്തിക്കാട്ട് ആല് സെന്ററില്‍ കിണറ്റിലെ തിരയിളക്കത്തില്‍ ആറ് കോലിലേറെ മണ്ണ് നിറഞ്ഞു. ആല് സെന്ററിന് കിഴക്ക് കലാനി സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഉഗ്രശബ്ദത്തോടെ കിണറ്റിലെ തിരയിളക്കമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ വെള്ളം മുകളിലേക്ക് ഇരച്ചു പൊങ്ങുകയായിരുന്നു. പന്ത്രണ്ടര കോലോളം ആഴമുള്ള കിണറ്റില്‍ പകുതിയിലേറെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബക്കറ്റ് മുങ്ങാനുള്ള വെള്ളം പോലുമില്ല. ഏകദേശം 35 വര്‍ഷം പഴക്കമുള്ളതാണ് കോണ്‍ക്രീറ്റ് കിണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: