ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുദക്ഷിണയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാറായി. പുതിയയാളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തകൃതിയാണ്. അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും അദ്വാനി തന്നെയാകും ആ സ്ഥാനത്തുവരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയടക്കം നാലു സംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ രാജ്യസഭയിലെ ഭൂരിപക്ഷ പ്രശ്നവും ഏറെക്കുറെ പരിഹരിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: