മാവുങ്കാല്‍: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്തര ഭാരതത്തില്‍ നിന്ന് ഭക്ഷിണ ഭാരതത്തിലേക്ക് യാത്ര ചെയ്ത സന്ന്യാസിവര്യന് അഞ്ചാം വയല്‍ കുന്നിന് മുകളില്‍ ശിവപാര്‍വ്വതിമാരെ തപസ് അനുഷ്ഠിച്ചു. സാധനയുടെ ഫലമായി ശിവപാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിയുകയും സന്യാസി സമാധിയാകുകയും ചെയ്തു. ഗുഹയില്‍ ശിവപാര്‍വ്വതിമാരുടെ സാന്നിധ്യം കണുകയും ചെയ്തുവെന്നാണ് ക്ഷേത്ര ഐതിഹ്യം. പ്രമുഖ സഹകാരി കെ.വി.നാരായണന് നല്കിയ ഒരു എക്കല്‍ സ്ഥലത്താണ് ക്ഷേത്ര പണി നടന്ന് വരുന്നത്. ശ്രീകോവിലും ചുറ്റമ്പലവും നമസ്കാര മണ്ഡപവും മണി കിണറും പൂര്‍ത്തിയായ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെ ബ്രഹ്മശ്രീ ആലമ്പാടി പത്മനാഭതന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. വിജയകരമായ നടത്തിപ്പിനു വേണ്ടിയുളള സംഘാടക സമിതി യോഗം ശ്രീശങ്കര മഠം സ്വാമി ബോധ ചൈതന്യ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് ടി.വി.ഭാസ്ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ബാബു അഞ്ചാംവയല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ കമ്മാരന്, കെ.വി.നാരായണന്, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ശ്രീജിത്ത് മീങ്ങോത്ത്, എ.വേലായുധന്, എ.വി.മാധവന്, സി.പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.സുരേഷ് സ്വാഗതവും, രാജന് പുതങ്ങാനം നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ദാമോധരന് എഞ്ചിനീയര്‍ (ചെയര്മാന് ), ജനാര്ദ്ദനന് വെളളിക്കോത്ത് (വര്‍ക്കിംഗ് ചെയര്മാന്), ഗണപതി ഭട്ട് മാവുങ്കാല്‍ (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: