ആലപ്പുഴ: തിലകന് ഫൗണ്ടേഷന് നാലാമത് പുരസ്കാരം നടന് മധുവിന്. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 26ന് വൈകിട്ട് 5.30ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന തിലകന് അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ മധുവിന് അവാര്‍ഡ് സമ്മാനിക്കും.
ഫൗണ്ടേഷന് ചെയര്മാന് വിനയന്അദ്ധ്യക്ഷനാകും. ഹൈബി ഈഡന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
സിനിമയിലെ മൂല്യച്യുതികള്‍ക്കെതിരെയും ഫാസിസത്തിനെതിരെയും തിലകനുയര്ത്തിയ ചോദ്യങ്ങള്‍ ഇന്നു പ്രസക്തമാണെന്ന് സംവിധായകന് വിനയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: