പയ്യന്നൂര്‍: കലശോത്സവത്തിനുള്ള വഴിപാട് നിവേദ്യത്തിനും അന്നദാനത്തിനും നെല്‍കൃഷിയിറക്കി നൂറുമേനി കൊയ്ത് ക്ഷേത്രക്കൂട്ടായ്മ. മണിയറ എടക്കാട്ടപ്പന് മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയില്‍ നടക്കുന്ന ദേവപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിനായാണ് ജനകീയ കൂട്ടായ്മയില്‍ കൃഷിയിറക്കിയത്. മണിയറ വയലില്‍ രണ്ടേക്കറിലധികം പാടത്ത് മാതൃസമിതിയുടെ നേതൃത്വത്തിലാണ് പുഞ്ചക്കൃഷി നടത്തിയത്. കൃഷിപ്പണിയെല്ലാം സേവനമാക്കി സ്ത്രീപുരുഷ ഭേദമന്യേ പ്രദേശവാസികള്‍ ഏക മനസ്സോടെ നെല്‍ക്കതിരുകള്‍ വിളയിച്ചെടുത്തു.
പ്രമുഖ കര്ഷകന് ഇ.നാരായണന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. എം.പി.ജനാര്ദ്ദനന്, പി.കെ.പദ്മനാഭന്, എം.പി.വിജയന്, പി.ദിനേശന്, പി.ഇ.പുഷ്പലത, എം.പി.ശ്യാമള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: