അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പക്ഷാഘാത തീവ്രപരിചരണ വിഭാഗം 13ന് ആരംഭിക്കും.
മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. പക്ഷാഘാതം വന്ന രോഗിയെ നാലര മണിക്കൂറിനുള്ളില്‍ ചികില്‍സാ വിഭാഗത്തിലെത്തിച്ചാല് ആവശ്യമായ കുത്തിവയ്പും മരുന്നും നല്കി രോഗശമനം ഉണ്ടാക്കാനാകുമെന്നു വകുപ്പു മേധാവി ഡോ. സി.വി. ഷാജി അറിയിച്ചു.
ഇതിനായി ടോള്‍ ഫ്രീയായി 9747778258 നമ്പര്‍ ഉപയോഗിക്കാം. രോഗിയെ കൊണ്ടുവരുന്ന വിവരം ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു പറഞ്ഞാല്‍ ചികില്‍സയ്ക്കുള്ള തയാറെടുപ്പുകള്‍ വിഭാഗത്തില്‍ തുടങ്ങും.
സി. ബ്ലോക്കിലെ 14ാം വാര്‍ഡില്‍ 24 മണിക്കൂറും തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കും. ഡോക്ടര്‍മാരുടെ സേവനവും ഉണ്ടാകും. മൂന്നു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: