കോഴഞ്ചേരി: കോഴഞ്ചേരിയിലെ പഞ്ചായത്ത് ബസ്സ്റ്റാന്റ് ടാറിംഗ് ഇളകി രൂപപ്പെട്ട കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ അപകടങ്ങള്‍ ഉണ്ടാക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി കെഎസ്ആര്‍ടിസി അടക്കം നൂറിലധികം ബസുകളും സ്കൂള്‍ കുട്ടികളടക്കം അമ്പതിനായിരത്തിലധികം യാത്രക്കാരും വന്നുപോകുന്ന കോഴഞ്ചേരി ബസ് സ്റ്റാന്റ് ഈ അവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
വേഗതയില്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ കുഴിയില്‍ ചാടുമ്പോള്‍ തെറിക്കുന്ന മലിനജലം യാത്രക്കാരുടെ മേല്‍ വീഴുന്നത് ബസ് ജീവനക്കാരുമായി തര്‍ക്കങ്ങളിലും, കൈയ്യാങ്കളിയിലും ചെന്നെത്താറുണ്ട്. ബസുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പലപ്പോഴും മലിന ജലം നിറഞ്ഞ കുഴികളിലൂടെയാണ്.
വെള്ളക്കെട്ടുമൂലം കുഴികളുടെ ആഴമറിയാതെ കുഴിയില്‍ ചാടുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെ അടിഭാഗം തട്ടിയുണ്ടാകുന്ന കേടുപാടുകളെകുറിച്ചും വ്യാപകമായ പരാതി ഉയരുന്നുണ്ട്. പഞ്ചായത്തധികൃതരുടെ ശ്രദ്ധിയില്‍പ്പെട്ടിട്ടും വ്യാപകമായ പരാതി ഉയര്‍ന്നിട്ടും പരിഹാരം ഉണ്ടാക്കുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.
കുറച്ചുകാലംമുമ്പ് പാറ വേസ്റ്റിറക്കി കുഴികള്‍ നികത്തിയെങ്കിലും മഴക്കാലമായതോടെ വീണ്ടും കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞുകഴിഞ്ഞിരിക്കയാണ്. ഇനിയെങ്കിലും പഞ്ചായത്തില്‍ നിന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: