ഭോപ്പാല്‍: മധ്യപ്രദേശില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടത്തിയ നിരാഹാരം അവസാനിപ്പിച്ചു. സംസ്ഥാനത്തെ കര്‍ഷക കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് വിമര്‍ശിച്ച് നടത്തിയ നിരാഹാരം 28 മണിക്കൂര്‍ പൂര്‍ത്തിയാക്കി. വായ്പാ തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ പലിശ എഴുതി തള്ളാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് മധ്യപ്രദേശില്‍ ആസൂത്രിത കലാപത്തിന് ലക്ഷ്യമിട്ട കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിരാഹാര സമരം പൂര്‍ത്തിയാക്കിയത്.
ഭോപ്പാലിലെ ദസറ മൈതാനത്ത് ശിവരാജ് ഫോര്‍ പീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചത്. കലാപ ശ്രമത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുമായി ശിവരാജ് സിംഗ് ചൗഹാന് ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക കുടുംബാംഗങ്ങളുടേയും സംസ്ഥാനത്തെ കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 28 മണിക്കൂര്‍ നീണ്ട നിരാഹാരം അവസാനിപ്പിച്ചത്.
യാഥാര്‍ത്ഥ്യങ്ങള്‍ കര്‍ഷകരോട് പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയതായും ശിവരാജ് സിംഗ് വ്യക്തമാക്കി.
കാര്‍ഷിക കടങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുമെന്ന് കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്കി. 11 വര്‍ഷത്തിലേറെയായി മധ്യപ്രദേശ് സര്‍ക്കാറിന് നേതൃത്വം നല്കുന്ന തനിക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാമെന്നും, സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ വികസനത്തിലൂന്നിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കാര്‍ഷിക അഭിവൃത്തി സംസ്ഥാനത്തിന് കൈവരിക്കാനായെന്നും ശിവരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: