ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. സെമിയില്‍ കടക്കാന്‍ വിജയം അനിവാര്യമായ കളിയില്‍ സ്പിന്നര്‍ അശ്വിനെ ഉള്‍പ്പെടുത്തി ബൗളിങ്ങില്‍ കൂടുതല്‍ കരുത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
കഴിഞ്ഞ ദിവസം രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് സെമിയില്‍ കടക്കുവാന്‍ ഇന്ന് വിജയം അനിവാര്യമാണ്. എതിരാളികള്‍ ഏറെ കരുത്തരായ ദക്ഷിണാഫ്രിക്ക.ഗ്രൂപ്പില്‍ നാല് ടീമുകളും ഓരോ കളി ജയിച്ചതോടെയാണ് എല്ലാവര്ക്കും അവസാന മത്സരം നിര്‍ണ്ണായകമായത്. ഈ കളികളില്‍ ജയിക്കുന്നവര്‍ സെമിയില്‍ കടക്കുകയും ചെയ്യും. ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 300ന് മേല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് മികച്ച ഫോമിലാണ്. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ കളിയില്‍ അവസരത്തിനൊത്തുയരുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. 321 റണ്‍സ് അടിച്ചുകൂട്ടിയിട്ടും അത് പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. കോഹ്ലിയും കേദാര്‍ ജാദവും ഉള്‍പ്പെടെയുള്ളവര്‍ പന്തെറിഞ്ഞിട്ടും ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞത് ബൗളര്‍മാരുടെ മിടുക്കുകൊണ്ടായിരുന്നു എന്നതാണ് വസ്തുത.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ച് മികച്ച ഫോമിലാണ്. ശ്രീലങ്കയ്ക്കെതിരെ വിരാട് കോഹ്ലി, യുവരാജ് എന്നിവര്‍ പരാജയപ്പെട്ടെങ്കിലും ആദ്യ കളിയില്‍ പാക്കിസ്ഥാനെതിരെ അര്‍ദ്ധസെഞ്ചുറി തികച്ചിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരുവരും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഫോമിലാണ്.
ആദ്യ കളിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം കളിയില്‍ പാക്കിസ്ഥാനോട് തോറ്റതാണ് അവര്‍ക്കും തിരിച്ചടിയായത്. ഹാഷിം ആംല, ക്വന്റണ്‍ ഡി കോക്ക്, ഡുപ്ലെസിസ്, ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമ്നി, ഡേവിഡ് മില്ലര്‍ എന്നിവരിലാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ മുഴുവന്‍.
ഡിവില്ലിയേഴ്സ് രണ്ട് കളികളിലും പരാജയപ്പെട്ടെങ്കിലും ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ ആംലയും അര്‍ദ്ധസെഞ്ചുറി നേടിയ ഡുപ്ലെസിസും മികച്ച ഫോമിലാണ്. മോണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍ണല്‍, റബാദ ക്രിസ് മോറിസ് എന്നിവര്‍ പേസ് ബൗളിങ് നിയന്ത്രിക്കുമ്പോള്‍ സ്പിന്‍ ആക്രമണത്തിന് ഇമ്രാന് താഹിറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: