കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ചും വിവിധ മേഖലകളിലെ തൊഴില്‍ സാദ്ധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനായി നെഹ്റു യുവ കേന്ദ്ര ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.
മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള കെ.പി. കേശവമേനോന് ഹാളില്‍ 15ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അമൃത് ജി. കുമാര്‍, കരിയര്‍ വിദഗ്ധരായ എം.എസ് ജലീല്‍, ബാബു പള്ളിപ്പാട് എന്നിവര്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 13 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി 0495 2371891 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: