ചിന്നക്കനാല്‍: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ജനജീവിതത്തിന് ഭീഷണിയായി കാട്ടാനകള്‍ വിലസുന്നതിനെതിരെ ജനങ്ങള്‍ നടത്തിവന്ന സമരം ഫലംകണ്ടു. ഇന്നലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരമായി ചര്‍ച്ച നടത്തി. ആനകുത്തി പരിക്കേറ്റവര്‍ക്കും, വീട് നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം വേഗത്തിലാക്കും. നാട്ടുകാരെ ആക്രമിക്കുന്നതിനും വീട് കുത്തിനശിപ്പിക്കുന്നതിനും എത്താറുള്ള രണ്ട് ആനകളെ ഇവിടെ നിന്നും നീക്കണമെന്ന നാട്ടുകാരുടെ ആവശ്യവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിഗണിക്കാമെന്ന് അറിയിച്ചു. കാട്ടാന നാശം വിതച്ച പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: