ഇന്ത്യയില്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന 11.2 ശതമാനം ഇന്ത്യക്കാരും പ്രമേഹരോഗികളെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 15 സംസ്ഥാനങ്ങളിലെ 55,000 പേരെയാണ് പഠനവിധേയമാക്കിയത്.
ആശങ്കയുളവാക്കുന്ന തരത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനങ്ങളില്‍ പ്രമേഹ നിരക്കും കൂടി എന്നതാണ് കൗതുകമുളവാക്കുന്ന കാര്യം.
ചണ്ഡിഗഡിലാണ് പ്രമേഹരോഗികളുടെ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത്- 26.9 ശതമാനം. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ജനതയ്ക്കിടയിലാണ് പ്രമേഹരോഗികള്‍ കൂടുതല്‍.
ഇവരില്‍ പകുതിപ്പേരും രോഗത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് ശ്രദ്ധേയം. പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, മാറിയ ജീവിത രീതി എന്നിവയാണ് പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: