പാനൂര്‍: സ്വര്‍ഗീയ കെടി.ജയകൃഷ്ണന് മാസ്റ്റര്‍ സ്മൃതി മന്ദിരം ഇന്ന് രാവിലെ 10ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി കൂത്തുപറമ്പ് മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം പികെ.കൃഷ്ണദാസ് ഫോട്ടോ അനാച്ഛാദനം ചെയ്യും. പി.പി.മുകുന്ദന് അനുസ്മരണ പ്രഭാഷണം നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. 2.30ന് നടക്കുന്ന സ്മൃതി സായാഹ്നം എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് മൊകേരി ഈസ്റ്റ് യുപി സ്ക്കൂള് പരിസരത്ത് നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. കെടി.ജയകൃഷ്ണന് മാസ്റ്ററുടെ വധ്യമാതാവ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പ്രകാശ്ബാബുവിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യും. ബൈക്കുകളുടെ അകമ്പടിയോടെയാണ് ദീപശിഖ പ്രയാണം മാക്കൂല്‍പീടികയില്‍ എത്തിചേരുക. പാനൂര്‍ ഗുരുസന്നിധി പരിസരത്ത് നിന്നും മന്ത്രിയെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: