ആലത്തൂര്‍:കുനിശേരി കുതിരപ്പാറയില്‍ ബൈക്കും ടോറസും കൂട്ടിയിടിച്ച് നവവരന് മരിച്ചു. അപകടത്തില്‍ സഹോദരന് ഗുരുതരമായി പരിക്കേറ്റു. കുനിശേരി ചെങ്കാരം വടയപ്പാടം രാമന്റെയും ദേവുവിന്റെയും മകന് സന്തോഷ് (27) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സഹോദരന് കൃഷ്ണന്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.രജിതയാണ് സന്തോഷിന്റെ ഭാര്യ. ഒരു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.മറ്റ് സഹോദരങ്ങള്‍: മണികണ്ഠന്, സത്യഭാമ, രുഗ്മിണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: