തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു.അപകടത്തല്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാള വടമ സ്വദേശി പുലാനിക്കല് വേലായുധന്റെ മകന് വിജിലാണ് (29) മരിച്ചത്.വിജിലിന്റെ സഹോദരന് വിമല്‍, അഷ്ടമിച്ചിറ സ്വദേശി മേപ്പുള്ളി വീട്ടില്‍ അഭിരാജ്, ഭാര്യ ദിവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ 5.30ഓടെ കയ്പമംഗലം 12ലാണ് അപകടം.വിമലിനെ ആക്ട്സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും അഭിരാജിനെയും ദിവ്യയെയും ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ ഗൗരി ശങ്കര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍, പാതയോരത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടോടെ മരിച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: