പുതുക്കാട്: കേളിപാടത്ത് കൃഷി ചെയ്ത മത്സ്യങ്ങള്‍ ചത്തുപൊന്തി. പുതുക്കാട് സ്വദേശി പോളി പുത്തൂര്‍ മത്സ്യസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കിയ മത്സ്യങ്ങളാണ് വ്യാപകമായി ചത്ത് പൊന്തിയത്.
വീടിന് പുറകിലുള്ള കുളത്തില്‍ കൃഷി ചെയ്ത മത്സ്യങ്ങളാണ് ചത്തത്. മൂന്ന് കിലോഗ്രാം വരെ തൂക്കം വരുന്ന വിവിധയിനം മത്സ്യങ്ങളാണ് ചത്ത് പൊന്തിയിരിക്കുന്നത്. ഏകദേശം ഇരുപത്തിയയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് പോലീസിലും പഞ്ചായത്തിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: