ചെങ്ങാലുര്: പോട്ടച്ചാലില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളം അനധികൃതമായി നികത്തിയതായി പരാതി. വര്‍ഷങ്ങളായി പ്രദേശത്തെ ജലസ്രോതസ്സുകള്‍ക്ക് ആശ്രയമായ കുളത്തില്‍ ഇതിനകം മുപ്പത് ലോഡ് മണ്ണടിച്ചു കഴിഞ്ഞു. കുളം സ്ഥിതി ചെയ്ത ഭാഗത്ത് സിമന്റ് റിങ്ങുകള്‍ ഇറക്കി ചെറിയ കിണറും നിര്‍മ്മിച്ചിട്ടുണ്ട്.
ഇഞ്ചക്കുണ്ട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. മൂന്ന് സെന്റ് വരുന്ന ഭാഗത്തെ കുളം ഏതാണ്ട് പൂര്‍ണ്ണമായി നികത്തിക്കഴിഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കുളം നികത്തുന്നുവെന്ന് നാട്ടുകാര്‍ ആര്.ഡി.ഒ, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: