കൊടുങ്ങല്ലൂര്‍: ഫേസ്ബുക്കിലൂടെ എസ് ഐക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിനെ അറസ്റ്റു ചെയ്തു. അഴീക്കോട് മാഞ്ഞോളി സന്ദീപിനെ(31)യാണ് കൊടുങ്ങല്ലൂര്‍ എസ് ഐ ജിനേഷ് അറസ്റ്റു ചെയ്തത്. വധശ്രമ കേസ്സുള്പ്പെട്ടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
കൊടുങ്ങല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ തന്നെ 10 ഓളം കേസുകളുണ്ട്. പോലിസിന്റെ ഡ്യൂട്ടിക്ക് തടസ്സം വരുത്തുക ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയായായ ഇയാള്‍ക്കെതിരെ നല്ലനടപ്പ് ജാമ്യമടക്കുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം താക്കീത് ചെയ്തതിനാല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: