ചാലക്കുടി: കൊന്നക്കുഴി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ എസ്എഫ്ഐ ചാലക്കുടി ഏരിയ കമ്മിറ്റി ദത്തെടുക്കുന്നതില്‍ വ്യാപക പ്രതിഷേധം. ഒരു സര്‍ക്കാര്‍ വിദ്യാലയം രാഷ്ട്രീയ സംഘടനക്ക് കൊടുക്കുന്നതാണ് വിവാദമായിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
1990ല്‍ പ്രവര്‍ത്തനം ആരംഭിച്ച, പരിയാരം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍.പി.സ്കൂളാണിത്. നിലവില്‍ പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് എല്‍.പി.സ്കൂളുകളുടെ പ്രവര്‍ത്തനം. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന് ആകെയുള്ള ഒരു എല്‍പി സ്കൂള്‍ നോക്കി നടത്തുവാന്‍ പോലും കഴിയുകയില്ലെന്ന് തെളിയിക്കുകയാണ് സ്കൂള്‍ എസ്എഫ്ഐക്ക് കൈമാറുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
12ന് വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥാണ് സ്കൂള്‍ ഏറ്റെടുക്കല്‍ ചടങ്ങ് നടത്തുക. ബി.ഡി.ദേവസി അദ്ധ്യക്ഷത വഹിക്കുമെന്നും നോട്ടീല് പറയുന്നു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി ജോസ് ചെയര്‍മാനായി രൂപീകരിച്ചിരിക്കുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ ഏറ്റെടുക്കുവാന്‍ പോകുന്നത്. ഇത് ജനങ്ങളെ പറ്റിക്കുവാനാണെന്ന് പ്രതിപക്ഷ നേതാവ് കെ.ടി.വര്‍ഗ്ഗീസ് ആരോപിച്ചു. എസ്എഫ്ഐ സര്‍ക്കാര്‍ സ്കൂളുകള്‍ ഏറ്റെടുക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനമാണ് കൊന്നക്കുഴി എല്‍.പി.സ്ക്കൂള് ഏറ്റെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി നടത്തുന്നതെന്ന് പറയുന്നു.
എന്നാല്‍ സ്കൂള്‍ അവകാശം ഏറ്റെടുക്കയല്ല, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നിവ ഏറ്റെടുക്കുകയാണെന്ന് സംഘാടകര്‍ പറയുന്നു.
സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുവാന്‍ കോടികള്‍ ചെലവാക്കുമ്പോഴാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ഒരു സര്‍ക്കാര്‍ അടച്ചു പൂട്ടല്‍ ഭിഷണി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: