തൃശൂര്‍: ആഡംബരവിവാഹ വിവാദത്തില്‍ ഗീതഗോപി എംഎല്‍എ ക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. ജില്ലാക്കമ്മിറ്റിയംഗത്വത്തില്‍ നിന്ന് തരംതാഴ്ത്തിയേക്കുമെന്നാണ് സൂചന.
പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ സിപിഐ നേതൃത്വം തയ്യാറാകുന്നത്. ആദ്യഘട്ടത്തില്‍ എം.എല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ -സംസ്ഥാന നേതൃത്വങ്ങള്‍ കൈക്കൊണ്ടത്.
എന്നാല്‍ പ്രാദേശിക ഘടകങ്ങള്‍ ഗീതഗോപിക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ നേതൃത്വം വെട്ടിലാവുകയായിരുന്നു. കല്യാണത്തില്‍ പങ്കെടുത്ത് സദ്യയുണ്ട് മടങ്ങിയ നേതാക്കള്‍ പോലും ആദ്യഘട്ടത്തില്‍ തങ്ങളുടെ ശ്രദ്ധയില്‍ ഇങ്ങനെയൊരു കാര്യം പെട്ടില്ലെന്നാണ് പ്രതികരിച്ചത്.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം എംഎല്‍എക്കെതിരെ ആഞ്ഞടിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലായി.
മകളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തിയെന്നും വധുവിനെ 200 പവനിലേറെ ആഭരണങ്ങള്‍ അണിയിച്ചിരുന്നുവെന്നുമാണ് ആക്ഷേപമുയര്‍ന്നത്.
അതിനിടെ ഗീതഗോപി എംഎല്‍എയുടെ സ്വത്ത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും വിജിലന്‍സിനും പരാതി ലഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിട്ടുള്ളത്. ഗീതഗോപി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലത്തിലെ കണക്കുകള്‍ പ്രകാരം അവര്‍ക്ക് ഏഴ് സെന്റ് സ്ഥലവും വീടും ഒരു ലക്ഷത്തില്‍ താഴെ രൂപയും മാത്രമാണ് സ്വന്തമായുള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: