ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ജൂനിയര്‍ അച്ചുതന് ചരിഞ്ഞു. ഇന്ന് രാവിലെ 7.30ഓടെ ആനത്താവളത്തിലെ കെട്ടുംതറിയിലായിരുന്നു 33 വയസുള്ള കൊമ്പന്റെ അന്ത്യം.
ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മണ്ണും കോണ്‍്ക്രീറ്റ് അവശിഷ്ടങ്ങളും ഭക്ഷിച്ചതിനെ തുടര്‍ന്നാണ് മെയ് 6 മുതല്‍ ആന അസുഖബാധിതനായതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
2003ല്‍ പാലക്കാട് സ്വദേശി അച്ചുതനാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്.
ദേവസ്വത്തിനുവേണ്ടി അഡ്മിനിസ്ട്രേറ്റര്‍ സി.സി.ശശീധരന്, ഭരണസമിതിയംഗം കെ.കുഞ്ഞുണ്ണി എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ജഡം കോടനാട് വനത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.
ജൂനിയര്‍ അച്ചുതന്റെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 51 ആയി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: