പന്തളം: പത്തനംതിട്ട ജില്ലയിലെ പ്രധാന തണ്ണീര്‍ത്തടമായ കുളനട ള്ളനാട് പോളച്ചിറയുടെ സംരക്ഷണത്തിനായി ലോക പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ മഴനടത്തം നടത്തി.
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ജില്ലാതല പരിസ്ഥിതി ദിനാചരണ പരിപാടിയായാണ് കുളനട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മഴ നടത്തം നടത്തിയത്. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കുളനട മഴ നടത്തം ഉദ്ഘാടനം ചെയ്തു. പോളച്ചിറയിലെ ജൈവവൈവിധ്യം തിരിച്ചറിയുന്നതിനായി ചിറയുടെ തീരത്തുകൂടെ നടന്ന വിദ്യാര്‍ത്ഥികള്‍ ചിറയുടെ ചില ഭാഗങ്ങളില്‍ ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ലോക തണ്ണീര്‍ത്തടദിനത്തില്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ചിറയില്‍ കളന ശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മഴനടത്തം സംഘടിപ്പിച്ചത്. ജൈവവൈവിധ്യ കലവറയായ ചിറയുടെ പരിപാലനവും സംരക്ഷണവും എന്‍എസ്എസ് വോളന്റിയര്‍മാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിജുകുമാര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ആര്. മോഹന്‍ദാസ് അടക്കം ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംസാരിച്ചു.
തുമ്പമണ്‍ നോര്‍ത്ത് ഗവ. എച്ച്എസ്എസ്, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസ്, തുമ്പമണ്‍ എംജിഎം എച്ച്എസ്എസ്, പന്തളം എന്‍ എസ്എസ്എസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളന്റിയര്‍മാരും ഉളനാട് സാംസ്കാരിക വേദി പ്രവര്‍ത്തകരും കടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു. ഉളനാട് ശിശുവിഹാറിന മുമ്പില്‍ നാട്ടുകാര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: