ചാലക്കുടി: പുതിയ വ്യവസായ സംരഭകരെ ആകര്‍ഷിക്കുവാനും പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാനുമായി നിയമങ്ങളിലും,ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും അതിന്റെ കരട് രേഖ തയ്യാറായ്യതായും വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
കൊരട്ടി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വ്യവസായിക മുന്നേറ്റത്തിനായി അന്‍പതിനായിരം കോടി രൂപ വായ്പയെടുക്കുവാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ ശക്തമായ നടപടികളിലൂടെ നഷ്ടത്തിലായിരുന്ന വിവിധ പൊതുമേഖലകള്‍ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്.അഞ്ച് വര്‍ഷം കൊണ്ട് പതിനഞ്ച് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കുവാനാണ് ഉദ്യേശിക്കുന്നത്.പരിസ്ഥിയുടെയും,മലനീകരണത്തിന്റേയും പേരില്‍ പുതിയ വ്യവസായങ്ങളെ ഇല്ലാതാക്കുന്നതിന് പകരം മലനീകരണമുണ്ടെങ്കില് അവ പരിഹരിച്ച് കൊണ്ട് വ്യവസായം നിലനിര്‍ത്തുകയുമാണ് വേണ്ടത്.
സംസ്ഥാനത്ത് വിവിധ വ്യവസായ പാര്‍ക്ക് തുടങ്ങുന്നതിനായി അഞ്ഞൂറ് ഏക്കര്‍ സ്ഥലവും ഏറ്റെടുക്കുന്നതാണ് മന്ത്രി പറഞ്ഞു. 28 കോടി രൂപയോളം ചിലവില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ഏകദേശം ഇരുപതോളം പുതിയ യൂണിറ്റുകള്‍ക്കായി സ്ഥലം വിതരണം ചെയ്യുവാന്‍ സാധിക്കുന്നതാണ്. നിര്‍മ്മാണ ജോലികള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 500 പേര്‍ക്ക് നേരിട്ടും ആയിരത്തോളം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉദ്ഘാടന ചടങ്ങില്‍ ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷീജു,പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്,ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആര്.സുമേഷ്,ബ്ലോക്ക് മെമ്പര്‍ കെ.എ.ഗ്രേസി,വാര്‍ഡ് മെമ്പര്‍ സിന്ധു ജയരാജന്,മാനുഫാക്ച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് സര്‍ജി ടി.എസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി.തോമാസ്,എം.ജെ.ബെന്നി,അഗസ്റ്റിന് ജോസ്,ടി.വി.രാമകൃഷ്ണന്,ഐ.ഐ.അബ്ദുള്‍ മജീദ്,പി.ടി.റപ്പായി,മാര്ട്ടിന് കൈപ്പിള്ളി,ജോസഫ് മാസ്റ്റര്‍,കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ.ടി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: