ചാലക്കുടി: വിവാഹ ദിനത്തില്‍ വൃക്ഷതൈ നട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു കൊണ്ട് സുധീഷും ആര്യയും മാതൃകയായി.
കൊരട്ടി ചെറ്റാരിക്കല്‍ ജനനി ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രാമത്തില്‍ ഒരു വീട്ടില്‍ ഒരു മരം എന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വരനും വധുവും.
കൊരട്ടി ചെറ്റാരിക്കല്‍ നെടുവീട്ടില്‍ പരമേശ്വരന് നായരുടേയും നളിനിയുടേയും മകളായ ആര്യയുടെയും കോതമംഗലംമേലേത്തുപറമ്പില് വേണുവിന്റേയും രമണിയുടേയും മകനായ സുധിഷിന്റേയും വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് ശേഷം ഗൃഹപ്രവേശനത്തിന് മുന്നോടിയായിട്ടാണ് പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നട്ട് കൊണ്ട് പുതിയൊരു ജീവതത്തിലേക്ക് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: