ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ജീപ്പായ കോംപസ് ഫിയറ്റ് ക്രൈസ്ലര് ഓട്ടോമൊബൈല്‍സി ( എഫ്സിഎ) ന്റെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. ഫോഡ് എന്‍ഡേവര്‍ , ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്സുബിഷി പജേരോ സ്പോര്‍ട് മോഡലുകള്‍ക്ക് എതിരാളിയാണ് ജീപ്പ് കോംപസ്.
ജീപ്പ് ഗ്രാന്റ് ചെരോക്കിയുടെ ചെറിയ പതിപ്പ് പോലെയാണ് കാഴ്ചയ്ക്ക് അഞ്ച് സീറ്റര്‍ ജീപ്പ് എസ്യുവി. 4.4 മീറ്റര്‍ നീളമുള്ള എസ്യുവിയ്ക്ക് 178 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 1.4 ലീറ്റര്‍ , ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ , 2.0 ലീറ്റര്‍ ഡീസല്‍ ഡീസല്‍ എന്ജിന് വകഭേദങ്ങളുണ്ട്. രണ്ട് ലീറ്റര്‍ , മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് ശേഷി 170 ബിഎച്ച്പി-350 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്.
1.4 ലീറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്ജിന് 160 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് മാന്വല്‍ , ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദങ്ങള്‍ ഇതിനുണ്ട്. രണ്ട് എന്‍ജിനുകള്‍ക്കും നാല് വീല്‍ ഡ്രൈവ് , ഫ്രണ്ട് വീല്‍ ഡ്രൈവ് വകഭേദങ്ങളുണ്ടാകും.
കോംപസിന്റെ വന്‍തോതിലുള്ള ഉത്പാദനം അടുത്തമാസം ആരംഭിക്കും. ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീപ്പ് കോംപസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക. പ്രതീക്ഷിക്കുന്ന വില 18 ലക്ഷം രൂപ – 25 ലക്ഷം രൂപ. ജീപ്പ് കോംപസിന്റെ 65 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: