പാലക്കാട്: കണ്ണാടി കാഴ്ചപറമ്പില്‍ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കൊടുമ്പ് വടക്കു തേര്‍വീഥി മണിഅയ്യര്‍ കളത്തില്‍ നാഗപ്പമുതലിയാരുടെ മകന് ശെല്‍വരാജ്(59)ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടം.കുഴല്‍മന്ദം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ശെല്‍വരാജിനെ നാട്ടുകാരും പാലക്കാട് ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടനടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാര്‍ ഓടിച്ചിരുന്ന ഇടുക്കി സ്വദേശി സതീഷ് തോമസിനെ ടൗണ്‍ ട്രാഫിക്ക് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശെല്‍വരാജിന്റെ ഭാര്യ: വല്ലഭാംബാള്. മകള്‍: ഐശ്വര്യ. സഹോദരങ്ങള്‍: ചെന്താമര, കാര്ത്തികേയന്, ധനലക്ഷ്മി, ഗീത, കനകറാണി, സ്വര്‍ണകുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: